Monday, September 15, 2008

കാഡ്‌ബറിയുടെ നാട്ടില്‍



ബ്രിട്ടനില്‍ താമസ്സിച്ചിരുന്ന രണ്ടുമാസക്കാലത്തില്‍
പകുതി മകള്‍ ദേവിയുടെ കുടുംബത്തിന്‍കൂടെ
ബര്‍മിംഗാമിലും പകുതി മകന്‍ അജേഷിന്‍റെ
കൂടെ ന്യൂ കാസ്സിലിലും ആയിരുന്നു ചെലവഴിച്ചത്‌.

പണ്ടു വ്യവസായ നഗരമായിരുന്ന, ആള്‍ത്താമസം കുറവായിരുന്ന,
ബര്‍മിംഗാം കറുത്ത ദേശം(Black Country) എന്നണ്‌ അറിയപ്പെട്ടിരുന്നത്‌.
ഇന്നു കാലം മാറിയപ്പോള്‍ കോലവും മാറി. വ ന്‍ജനവാസമുള്ള
ദൈനംദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ആധിനിക നഗരിയാണ്‌
ബേമിംഗാമും. ബേമിംഗാം യൂണിവേര്‍സിറ്റി പ്രസിദ്ധം.
വൈദ്യ ശാസ്ത്രത്തില്‍ ബേമിംഗാം പഠനങ്ങല്‍ കൂടെക്കൂടെ ഉദ്ധരിക്കപ്പെടുന്നു.

ഓരോ ദിവസവും കാഴ്ചകള്‍ കാണാന്‍ പോകുന്നതിനു മുന്‍പു ഒന്‍പതു
വയസ്സുകാരി കൊച്ചുമകള്‍ എങ്ങോട്ടു വേണം യാത്ര എന്നു ചോദിക്കാറുണ്ട്‌.
അഛന്‍ ഡോ. ശ്രീജിത്തിന്‍റെ ജോലിസ്ഥലമായ വാറിക്കില്‍ (Warwick)
പ്രസിദ്ധമായ കാസ്സില്‍ (ഇന്നത്‌ മാഡം ടസ്സേഡിന്‍റെ കൈവശമാണ്‌),
തൊട്ടടുത്തു തന്നെയുള്ള ഷേക്സ്പീയര്‍ നാടായ സ്ട്രാറ്റ്‌ഫോര്‍ഡ്‌
അപ്പോണ്‍ ഏവോണ്‍, കാഡ്‌ബരി വേള്‍ഡ്‌ തുടങ്ങിയവ നിരവധി
തവണ സന്ദര്‍ശിച്ച്‌ അവയെക്കുറിച്ചെല്ലാം ആധികാരികമായി വിവരിക്കാന്‍
കഴിയുന്ന കൊച്ചുമോള്‍ക്ക് ഏറ്റവുമിഷ്ടം അവര്‍ താമസിക്കുന്ന
എഡ്ജ്‌ബാസ്റ്റണില്‍ തന്നെയുള്ള കാഡ്ബറി വേര്‍ള്‍ഡില്‍ വീണ്ടും പോകാനാണ്‌.

ബ്രിട്ടനിലെ നഗരികളിലുള്ള ബഫേ റസ്റ്റോറന്‍റുകളില്‍ ജലധാരപോലെ
കാഡ്ബറിക്കുഴമ്പ് ധാരയായി ഒഴുക്കുന്നുണ്ടാവും. ചെറിപ്പഴം
ആവോളം കാഡ്ബറി ധാരയില്‍ കുളിപ്പിച്ചു മൂക്കു മുട്ടെ കഴിക്കയെന്ന
കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടേയും ഹരമാണ്‌

കാഡ്‌ബറി ചോക്ലേറ്റിനെക്കൂറിച്ചു കേള്‍ക്കാത്താവരും അതു രുചിക്കാത്തവരും
ലോകത്തിലൊരിടത്തും കാണുമെന്നു തോന്നുന്നില്ല.
മികച്ച സാമൂഹ്യ പരിഷ്കര്‍ത്താവും വയോജ ന-വാര്‍ധക്യ
സംരക്ഷണ പരിപാടികളുടെ ഉപജ്ഞാതാവുമായിരുന്ന
കാഡ്‌ബറി ജോര്‍ജ്ജ്‌ എന്ന
വ്യവസായ പ്രമുഖനാണ്‌ കാഡ്‌ബറി
സൃഷ്ടിച്ചത്‌ .
ക്വേക്കര്‍ മതാവലംബിയായിരുന്ന അദ്ദേഹം തേയില -കാപ്പി-കൊക്കോ
കച്ചവടക്കാരനായിരുന്ന ജോണ്‍ കാഡ്ബറി യുടെ മകനായി 1839 ല്‍
എഡ്ജ്ബാസ്റ്റണില്‍ ജനിച്ചു.
1861 ല്‌ ജ്യേഷ്ഠന്‍ റിച്ചാര്‍ഡും ചേര്‍ന്നു പിതാവിന്‍റെ
ബിസ്സിനസ്‌ എറ്റെടുത്തു. കൊക്കോപ്പൊടി കൊണ്ടു പുതിയ വിഭവങ്ങള്‍
ഉണ്ടാക്കുക ജോര്‍ജിന്‍റെ ആശയമായിരുന്നു. അങ്ങിനെയാണു
ലോകപ്രസിദ്ധമായ കാഡ്‌ബറി ചോക്ലേറ്റിന്‍റെ ജനനം.
കമനീയ പെട്ടികളില്‍ അവ ലഭ്യമാക്കി. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍
ജോര്‍ജ്‌ കോടീശ്വരനായി. തന്‍റെ മുഴുവന്‍ സ്വത്തും
ധര്‍മ്മസ്ഥാപനങ്ങള്‍ നടത്തുവാനായി സര്‍ക്കാര്‍
നിയമിക്കുന്ന ഒരു കമ്മീഷനു വിട്ടു കൊടുക്കയാണ്‌ ജോര്‍ജു ചെയ്തത്‌.


1901 ല്‍ ജോര്‍ജ്‌ പില്‍ക്കാലത്ത്‌ ന്യൂസ്‌ ക്രോണിക്കിള്‍ എന്നറിയപ്പെട്ട ഡെയിലി
ന്യൂസ്‌ വിലക്കു വാങ്ങി പത്രപ്രവര്‍ത്തനരംഗത്തേക്കു മാറി.
1922 ഒക്റ്റോബര്‍ 24 കാഡ്‌ബറി ജോര്‍ജ്ജ്‌ ബേമിംഗാമില്‍ വച്ചന്തരിച്ചു.